Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose K. Mani

കേന്ദ്രമന്ത്രി ഇടപെടണം: ജോസ് കെ. മാണി

കോ​ട്ട​യം: അ​ഗ​തി​മ​ന്ദി​ര​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​ക​വാ​ത​ക ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക വ​കു​പ്പ് മ​ന്ത്രി ഹ​ര്‍ദീ​പ് സിംഗ് പു​രി​ക്ക് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ക​ത്ത​യ​ച്ചു.

വൃ​ദ്ധ​ജ​ന സം​ര​ക്ഷ​ണ​വും രോ​ഗീപ​രി​ച​ര​ണ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നോ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​യ്ക്കു​ന്ന​തി​നോ സാ​ധി​ക്കു​ക​യി​ല്ല.

ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ​ടെ ന​ല്‍കു​ന്ന​തി​നു നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

റബറിന്‍റെ താങ്ങുവില: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജോസ്.കെ.മാണി

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​സ​മൂ​ഹ​ത്തി​നു കൈ​ത്താ​ങ്ങാ​യി റ​ബ​റി​ന്‍റെ  താ​ങ്ങു​വി​ല 200 രൂ​പ​യാ​ക്കി​യും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 30 രൂ​പ​യാ​ക്കി​യും വ​ര്‍ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.    

കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ അ​പ്ര​ഖ്യാ​പി​ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തെ തു​ട​ര്‍ന്നു​ള്ള പ​രി​മി​തി​ക​ള്‍ക്കി​ട​യി​ലും ജ​ന​ക്ഷേ​മ തീ​രു​മാ​ന​ങ്ങ​ളാ​ണ് മ​ന്ത്രി​സ​ഭ കൈ​കൊ​ണ്ട​ത്.

ക്ഷേ​മ പെ​ന്‍ഷ​ന്‍ 2000 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തി​യ​തും ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ര്‍ധി​പ്പി​ച്ച​തും ജീ​വ​ന​ക്കാ​ര്‍ക്ക് ഒ​രു ഗ​ഡു കൂ​ടി ഡി​എ ന​ല്‍കാ​നു​ള്ള തീ​രു​മാ​ന​വും സ്ത്രീ ​സു​ര​ക്ഷാ ​പെ​ന്‍ഷ​നും ഒ​രു ജ​ന​കീ​യ സ​ര്‍ക്കാ​രി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക​യാ​ണെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

Latest News

Corehub Up